Followers

ഉദയനാണ് താരം

Sunday, July 21, 2019



ഉദയകുമാർ എന്നാണ് അയാളുടെ പേര്. പഠിക്കാൻ മിടുമിടുക്കൻ. അതീവ ബുദ്ധിശാലി.
എല്ലാരും പറഞ്ഞു, ‘ഇവനിവിടെങ്ങും  നിൽക്കേണ്ട ആളല്ല‘.
ഇടത്തരം കുടുംബത്തിലെ ഏക സന്തതി.
അച്‌ഛൻ പറഞ്ഞു, “മോനെ ഞാൻ എഞ്ചിനീയറാക്കും.”
അമ്മ പറഞ്ഞു, എന്റെ മോനെ ഞാൻ ഡോക്ടറാക്കും”
മോൻ പറഞ്ഞു, “എനിക്ക് കച്ചവടക്കാരനായാൽ മതി”
അച്‌ഛനും അമ്മയും അടിയായി.
അവസാനം അച്‌ഛൻ ജയിച്ചു. മോനെ എഞ്ചിനീയറിങ്ങിന് ചേർത്തു.
രണ്ടാം ദിവസം അവൻ കോളേജിന്റെ മതിൽ ചാടി.
അച്‌ഛൻ വിഷമിച്ചു.
അമ്മ കരഞ്ഞു.
നാട്ടുകാർ പറഞ്ഞു, “കഷ്ടം!”
ഉദയനെ കാണാനില്ല. പോലീസ് പരതി. കിട്ടിയില്ല. നാളുകൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഉദയൻ മാത്രം വന്നില്ല.
അച്‌ഛൻ മരിച്ചു. അമ്മയും മരിച്ചു. 
നാട്ടുകാർ പറഞ്ഞു,”വിധി”
നാട്ടുകാരും, കുടുംബക്കാരും എല്ലാം മറന്നു. അപ്പോൾ കവലയിൽ ഒരു പച്ചക്കറിക്കട തുറന്നു. അതിനുള്ളിൽ ഒരു സ്റ്റൂളിൽ  ഉദയനിരുന്നു. “ഇവനിതിന്റെയൊക്കെ വല്ല കാര്യോണ്ടോ?” നാട്ടുകാർ ചോദിച്ചു.
കുടുംബക്കാർ പറഞ്ഞു, “നമ്മുടെ കുടുംബത്തിന്റെ പേര് കളയും ഇവൻ.”
കച്ചവടം പൊടിപൊടിച്ചു.
 കട ടൌണിലേക്കി മാറ്റി. വർഷങ്ങൾക്കുള്ളിൽ അതൊരു സൂപ്പർ മാർക്കറ്റായി.
നട്ടുകാർ പറഞ്ഞു, “അവൻ മിടുക്കനാ, ജീവിക്കാൻ പഠിച്ചവൻ!”
കുടുംബക്കാർ പറഞ്ഞു, “അവന്റെ രക്തം നമ്മുടെ കുടുംബത്തിലെയാ!”
ഇന്ന് ഉദയന് നഗരത്തിൽ വലിയൊരു വീടുണ്ട്. കാറുകൾ പലതുണ്ട്. സൌഭാഗ്യങ്ങളെല്ലാമുണ്ട്. നഗരത്തിലെ അറിയപ്പെടുന്ന വ്യാപാരി പ്രമുഖൻ! 
നാട്ടുകാർ പറഞ്ഞു, “അവന്റെ തലേവര നന്നാ!”
കുടുംബക്കാർ പറഞ്ഞു, “പിതൃക്കളുടെ സുകൃതം!”
ഉദയൻ മാത്രം പറഞ്ഞു, “മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടതിൽ ഞാനെന്റെ ആത്മാവലിയിച്ചു. അത്രമാത്രം!”

3 comments:

സുധി അറയ്ക്കൽ said...

ഉദയന്റെ തലേവര എന്നാ അല്ലേ??


അപ്പുക്കുട്ടന്റെ ലോകം എന്നായിരുന്നില്ലേ സതീശേട്ടന്റെ ബ്ലോഗിന്റെ പേരു???

Geetha said...

അത് കഥ കൊള്ളാം ട്ടോ... ഉദയനാണു താരം..
ഇഷ്ടമില്ലാത്ത വഴിക്കു പിള്ളേരെ അടിച്ചുവിട്ടു തല്ലി പഠിപ്പിക്കുന്ന മാതാപിതാക്കൾക്കൊരു പാഠം ആകട്ടെ ഈ കഥ... കഥ എഴുതിയത് ഇത്തിരി ധൃതി കൂടിപ്പോയോ ... എന്റെയൊരു തോന്നലാണ് ട്ടോ...
ആശംസകൾ

Sathees Makkoth said...

@Geetha,thanks for your valuable comment

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP