ആഞ്ഞു പിടിച്ചാൽ... വേണ്ട സാവധാനമായാലും മതി.
Wednesday, December 31, 2014
കുഞ്ഞൂസിന്റെ ഒരു പോസ്റ്റ് കണ്ടപ്പോൾ എഴുതണമെന്ന് തോന്നിയതാണ്. പഴയ കാല ബ്ളോഗിലേയ്ക്ക് ആ പോസ്റ്റ് കുറച്ച് നേരത്തേക്കെങ്കിലും എന്നെ കൊണ്ടുപോയി.
അന്നത്തെ ആ ബ്ലോഗർമാർക്കൊക്കെ എന്തു പറ്റി?
അവരൊക്കെ എന്നെന്നേക്കുമായി എഴുത്ത് നിർത്തിയോ?
അതോ മറ്റേതെങ്കിലും പേരിൽ ഇപ്പോഴും ബൂലോകത്ത് ചുറ്റിയടിക്കുന്നുണ്ടോ?
വേറെയേതെങ്കിലും സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപൃതരാണോ? അങ്ങനെ കുറച്ച് സംശയങ്ങൾ വെറുതേ മനസ്സിലോട്ടു വന്നു.
കുറച്ചുപേരുടെ പേരുകൾ പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടിവന്നു. അഗ്രജൻ, ദേവേട്ടൻ, അനോണി മാഷ്, ഇത്തിരിവെട്ടം, ഇടിവാൾ,സുൽ,സു, ബിരിയാണിക്കുട്ടി,ഇട്ടി, ത്രേസ്യാക്കൊച്ച്, Inji Pennu
അപ്പു, G മനു, തമനു(തലതിരിഞ്ഞവൻ), സാജൻ, ശ്രീ, കുട്ടന്മേനോൻ, വിശാലൻ, ഇഞ്ചി,കുട്ടിച്ചാത്തൻ,ദിൽബാസുരൻ, ഇക്കാസ്, സാൻഡോസ്,പച്ചാളം, കൈപ്പള്ളി, ചിത്രകാരൻ, വിചാരം, ശ്രീജിത്ത്, പോൾ ചേട്ടൻ, ഞാൻ(ഇപ്പോഴത്തെ പ്ലസ്സിലെ ഞാൻ അല്ല), വല്യമ്മായി, തറവാടി, ദിവാസ്വപ്നം, വേണുവേട്ടൻ, മഴത്തുള്ളി, അഭിലാഷങ്ങൾ, ഏറനാടൻ, അരീക്കോടൻ, കുറുമാൻ, നിരക്ഷരൻ, സുന്ദരൻ, ...അങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു.
ബ്ലോഗിൽ സജീവമായ് നിലനിന്നവർ...ചിലർ ഇപ്പോഴുമുണ്ട് എന്നുള്ളത് സന്തോഷം തരുന്നു.
എഴുതുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് എഴുത്തിനെ പ്രോൽസാഹിപ്പിക്കുകയെന്നതെന്നതും. കമന്റുകൾ അതിനേറെ സഹായിക്കുന്നു. സഹായിച്ചിട്ടുണ്ട്.
ദിൽബന്റേയും ,അഭിലാഷിന്റെയും കമന്റുകൾ എപ്പോഴും വ്യത്യസ്തമായി നിലനിന്നുപോന്നു. ഒരു പക്ഷേ അതിപ്പോഴും വേറിട്ടു നിൽക്കുന്നു!!!(എന്റെ ചില പോസ്റ്റുകളിലെ കമന്റുകൾ ഉദാഹരണം)
പഴയ ബ്ളോഗർമാർ മുൻധാര ബ്ളോഗ്ഗിങ്ങിൽ നിന്നു മാറി നിൽക്കുമ്പോഴും മലയാളം ബ്ലോഗ് സജീവമാണ്.
ഒരുകൂട്ടം നല്ല എഴുത്തുകാർ ഇപ്പോഴുമുണ്ട്. അവരെ പ്രോൽസാഹിപ്പിക്കുന്ന, ബ്ലോഗുകളൊന്നും വിട്ടുകളയാതെ, ബ്ലോഗുകളിൽ നിന്നും ബ്ലോഗുകളിലേയ്ക്ക് വായന തുടർന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നല്ല വായനക്കാരും എഴുത്തുകാരും ഇപ്പോഴുമുണ്ട്.അജിത്കുമാർ, തങ്കപ്പേട്ടൻ, ഫൈസൽ ബാബു തുടങ്ങിയവർ ഉത്തമോദാഹരണങ്ങൾ.
പണ്ട് ശ്രീ കയറാത്ത, വായിക്കാത്ത, കമന്റാത്ത ബ്ലോഗുകൾ വളരെ ചുരുക്കമായിരുന്നു. ഇന്ന് അജിത്തേട്ടന്റെ കമന്റുകളില്ലാത്ത ബ്ളോഗ് പോസ്റ്റുകളില്ലായെന്നു തന്നെ പറയാം.
പുതിയ ബ്ലോഗേഴ്സിനെ പ്രോൽസാഹിപ്പിച്ചു കൊണ്ട് ശ്രീജിത്തിനെപ്പോലുള്ളവർ ചെയ്തിരുന്നതോ, ഒരു പക്ഷേ അതിനേക്കാളുമേറെയോ ഇന്ന് ഫൈസൽ ബാബുവിനെപ്പോലുള്ളവർ ചെയ്തുവരുന്നു.
നിലവാരമുള്ള എഴുത്തുകാർ ധാരാളമുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. റോസിലി ജോയ്, എച്ച്മുക്കുട്ടി, പട്ടേപ്പാടം റാംജി, അറങ്ങോട്ടുകര മുഹമ്മദ് എന്നുള്ളവർ ചിലപേരുകൾ മാത്രം.
പറഞ്ഞു പറഞ്ഞ് നീണ്ടുപോകുന്നു. ചുരുക്കട്ടെ...പഴയ ബ്ളോഗേഴ്സ് പുതിയ ബ്ലോഗേഴ്സ് എന്നുള്ളതല്ല പ്രശ്നം. എഴുത്തിന്റെ അസ്ക്യത ഉള്ളവർ അത് ഇല്ലാണ്ടാക്കരുത്.
സുല്ലിന്റെ തേങ്ങാകൾ വീണ്ടും ഉടയട്ടെ. അഗ്രജന്റെ ആഴ്ചക്കുറിപ്പുകൾ ഇനിയുമുണ്ടാവട്ടെ.
നഷ്ടമാകുന്നത് മലയാളത്തിനാണ്. മലയാളം ബ്ളോഗിനാണ്.
ഒന്നാഞ്ഞു പിടിച്ചാൽ...വേണ്ട പതുക്കെ ആയാലും മതി. എന്തെങ്കിലുമൊക്കെ എഴുതൂ പ്ലീസ്...
പലരുടേയും പേരുകൾ വിട്ടുപോയിട്ടുണ്ടാകാം. മന:പൂർവമല്ല. അറിവില്ലായ്മയാണ്. പൊറുക്കുക.
അപ്പോ പറഞ്ഞ പോലെ. എല്ലാർക്കും എല്ലാം തികഞ്ഞ ഒരു 2015 ഉണ്ടാകട്ടെ.
സസ്നേഹം
സതീശൻ.
(ഏറേക്കാലം ബ്ലോഗിൽ നിന്നും വിട്ടു നിന്ന എന്നെ കുത്തിപ്പൊക്കിയ ഗൗരീനാഥന് നന്ദി)
Read more...