Followers

ആഞ്ഞു പിടിച്ചാൽ... വേണ്ട സാവധാനമായാലും മതി.

Wednesday, December 31, 2014

കുഞ്ഞൂസിന്റെ ഒരു പോസ്റ്റ് കണ്ടപ്പോൾ എഴുതണമെന്ന് തോന്നിയതാണ്‌. പഴയ കാല ബ്ളോഗിലേയ്ക്ക് ആ പോസ്റ്റ് കുറച്ച് നേരത്തേക്കെങ്കിലും എന്നെ കൊണ്ടുപോയി.
അന്നത്തെ ആ ബ്ലോഗർമാർക്കൊക്കെ എന്തു പറ്റി?
അവരൊക്കെ എന്നെന്നേക്കുമായി എഴുത്ത് നിർത്തിയോ?
അതോ മറ്റേതെങ്കിലും പേരിൽ ഇപ്പോഴും ബൂലോകത്ത് ചുറ്റിയടിക്കുന്നുണ്ടോ?
വേറെയേതെങ്കിലും സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപൃതരാണോ? അങ്ങനെ കുറച്ച് സംശയങ്ങൾ വെറുതേ മനസ്സിലോട്ടു വന്നു.

കുറച്ചുപേരുടെ പേരുകൾ പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടിവന്നു. അഗ്രജൻ, ദേവേട്ടൻ, അനോണി മാഷ്, ഇത്തിരിവെട്ടം, ഇടിവാൾ,സുൽ,സു, ബിരിയാണിക്കുട്ടി,ഇട്ടി, ത്രേസ്യാക്കൊച്ച്Inji Pennu
അപ്പു, G മനു, തമനു(തലതിരിഞ്ഞവൻ), സാജൻ, ശ്രീ, കുട്ടന്മേനോൻ, വിശാലൻ, ഇഞ്ചി,കുട്ടിച്ചാത്തൻ,ദിൽബാസുരൻ, ഇക്കാസ്, സാൻഡോസ്,പച്ചാളം, കൈപ്പള്ളി, ചിത്രകാരൻ, വിചാരം, ശ്രീജിത്ത്, പോൾ ചേട്ടൻ,  ഞാൻ(ഇപ്പോഴത്തെ  പ്ലസ്സിലെ ഞാൻ അല്ല), വല്യമ്മായിതറവാടി, ദിവാസ്വപ്നം, വേണുവേട്ടൻ, മഴത്തുള്ളി, അഭിലാഷങ്ങൾ, ഏറനാടൻ, അരീക്കോടൻകുറുമാൻ, നിരക്ഷരൻ, സുന്ദരൻ,  ...അങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു.
ബ്ലോഗിൽ സജീവമായ് നിലനിന്നവർ...ചിലർ ഇപ്പോഴുമുണ്ട് എന്നുള്ളത് സന്തോഷം തരുന്നു.
എഴുതുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്‌ എഴുത്തിനെ പ്രോൽസാഹിപ്പിക്കുകയെന്നതെന്നതും.  കമന്റുകൾ അതിനേറെ സഹായിക്കുന്നു. സഹായിച്ചിട്ടുണ്ട്.
ദിൽബന്റേയും ,അഭിലാഷിന്റെയും കമന്റുകൾ എപ്പോഴും വ്യത്യസ്തമായി നിലനിന്നുപോന്നു. ഒരു പക്ഷേ അതിപ്പോഴും വേറിട്ടു നിൽക്കുന്നു!!!(എന്റെ ചില പോസ്റ്റുകളിലെ കമന്റുകൾ ഉദാഹരണം)

പഴയ ബ്ളോഗർമാർ മുൻധാര ബ്ളോഗ്ഗിങ്ങിൽ നിന്നു മാറി നിൽക്കുമ്പോഴും മലയാളം ബ്ലോഗ് സജീവമാണ്‌.
ഒരുകൂട്ടം നല്ല എഴുത്തുകാർ ഇപ്പോഴുമുണ്ട്. അവരെ പ്രോൽസാഹിപ്പിക്കുന്ന, ബ്ലോഗുകളൊന്നും വിട്ടുകളയാതെ, ബ്ലോഗുകളിൽ നിന്നും ബ്ലോഗുകളിലേയ്ക്ക് വായന തുടർന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നല്ല വായനക്കാരും എഴുത്തുകാരും ഇപ്പോഴുമുണ്ട്.അജിത്കുമാർ, തങ്കപ്പേട്ടൻ, ഫൈസൽ ബാബു തുടങ്ങിയവർ ഉത്തമോദാഹരണങ്ങൾ.
പണ്ട് ശ്രീ കയറാത്ത, വായിക്കാത്ത, കമന്റാത്ത ബ്ലോഗുകൾ വളരെ ചുരുക്കമായിരുന്നു. ഇന്ന് അജിത്തേട്ടന്റെ കമന്റുകളില്ലാത്ത ബ്ളോഗ് പോസ്റ്റുകളില്ലായെന്നു തന്നെ പറയാം.
പുതിയ ബ്ലോഗേഴ്സിനെ പ്രോൽസാഹിപ്പിച്ചു കൊണ്ട് ശ്രീജിത്തിനെപ്പോലുള്ളവർ ചെയ്തിരുന്നതോ, ഒരു പക്ഷേ അതിനേക്കാളുമേറെയോ ഇന്ന് ഫൈസൽ ബാബുവിനെപ്പോലുള്ളവർ ചെയ്തുവരുന്നു.

നിലവാരമുള്ള എഴുത്തുകാർ ധാരാളമുണ്ടായിട്ടുണ്ട്‌. ഇപ്പോഴുമുണ്ട്‌. റോസിലി ജോയ്‌, എച്ച്മുക്കുട്ടി, പട്ടേപ്പാടം റാംജി, അറങ്ങോട്ടുകര മുഹമ്മദ്‌ എന്നുള്ളവർ ചിലപേരുകൾ മാത്രം.

പറഞ്ഞു പറഞ്ഞ് നീണ്ടുപോകുന്നു. ചുരുക്കട്ടെ...പഴയ ബ്ളോഗേഴ്സ് പുതിയ ബ്ലോഗേഴ്സ് എന്നുള്ളതല്ല പ്രശ്നം. എഴുത്തിന്റെ അസ്ക്യത ഉള്ളവർ അത് ഇല്ലാണ്ടാക്കരുത്.
സുല്ലിന്റെ തേങ്ങാകൾ വീണ്ടും ഉടയട്ടെ. അഗ്രജന്റെ ആഴ്ചക്കുറിപ്പുകൾ ഇനിയുമുണ്ടാവട്ടെ.
നഷ്ടമാകുന്നത് മലയാളത്തിനാണ്‌. മലയാളം ബ്ളോഗിനാണ്‌.

ഒന്നാഞ്ഞു പിടിച്ചാൽ...വേണ്ട പതുക്കെ ആയാലും മതി. എന്തെങ്കിലുമൊക്കെ എഴുതൂ പ്ലീസ്...


പലരുടേയും പേരുകൾ വിട്ടുപോയിട്ടുണ്ടാകാം. മന:പൂർവമല്ല. അറിവില്ലായ്മയാണ്‌. പൊറുക്കുക.
അപ്പോ പറഞ്ഞ പോലെ. എല്ലാർക്കും എല്ലാം തികഞ്ഞ ഒരു 2015 ഉണ്ടാകട്ടെ.
സസ്നേഹം
സതീശൻ.

(ഏറേക്കാലം ബ്ലോഗിൽ നിന്നും വിട്ടു നിന്ന എന്നെ കുത്തിപ്പൊക്കിയ ഗൗരീനാഥന്‌ നന്ദി)

11 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എനിക്ക് ബ്ലോഗില പോസ്ടാൻ എറ്റവും പ്രശ്നം അതിലെ ഫോണ്ടും റ്റെമ്പ്ലേറ്റും ഒക്കെയ.. .. അതൊന്നു മാറ്റി ഞാൻ വരാം ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കമന്റ് ബോക്സ് എംബെഡ് ചെയ്തിരുന്നെങ്കിൽ എനിക്കും ആപ്പീസിലിരുന്ന് വായിക്കുമ്പൊ തന്നെ കമന്റാമായിരുന്നു

ajith said...

പ്രതിഭാശാലികളായ എഴുത്തുകാരെക്കൊണ്ട് ബ്ലോഗുലകം നിറയട്ടെ. വിശാലമനസ്കന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തപ്പറ്റി സ്വയം “രണ്ടുവര്‍ഷം കൊണ്ട് എന്നെപ്പോലുള്ളവരുടെ സ്റ്റോക്ക് എഴുതിത്തീര്‍ന്നു” എന്നാണ് പറഞ്ഞത്. എഴുത്ത് ഉറവ പോലെയല്ലേ? റിസര്‍വോയറില്‍ ശേഖരിച്ചുവച്ച വെള്ളമല്ലല്ലോ!!

Cv Thankappan said...

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ=
യപരന്നു സുഖത്തിനായ് വരേണം"
എഴുപതുമുതല്‍ സാഹിത്യസാംസ്‌ക്കാരികരംഗത്ത്‌ പ്രവേശിക്കാനും മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കി രംഗത്ത് കൊണ്ടുവരുവാനും കഴിഞ്ഞിട്ടുണ്ട്.അതിപ്പോഴും തുടരുന്നു.തുടര്‍ന്നുകൊണ്ടിരിക്കുകയുംചെയ്യും.അതൊരാത്മസംതൃപ്തിയാണ്....ഇതിനിടയില്‍ എന്‍റേതായ രചനകള്‍ക്ക് അല്പം കാലവിളംബം വരുമെന്നുമാത്രം....നന്മനിറഞ്ഞ നവവത്സരാശംസകള്‍

© Mubi said...

പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കുറച്ച് പേരൊക്കെ എഫ് ബിയില്‍ സജീവമാണെന്ന് തോന്നുന്നു. ബ്ലോഗില്‍ പുതിയ എഴുത്തുകള്‍ ഉണ്ടാവട്ടെ അത് പോലെ തന്നെ വായനയും.... ആശംസകള്‍

Sathees Makkoth said...

ഇട്ടിമാളു അഗ്നിമിത്ര:എഴുതൂ. മനസ്സുണ്ടായാൽ മതി.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage :ടെമ്പ്ലേറ്റ് പ്രശ്നമാണോന്ന് അറിയില്ല. പറ്റുന്നില്ല.
ajith:അജിത്തേട്ടാ, എഴുത്ത് എന്നുള്ളത് സ്റ്റോക്ക് ചെയ്തുവെയ്ക്കുന്ന ഒന്നാണന്ന് ഞാനും കരുതുന്നില്ല.
Cv Thankappan:ഈ പ്രോൽസാഹനവും, സന്മനസ്സും എന്നുമുണ്ടാവട്ടെ.
Mubi:അതേ പലരും FB ലും G+ ലും ഉണ്ട്
എല്ലാർക്കും നന്ദി

Areekkodan | അരീക്കോടന്‍ said...

Satheesh. വീണ്ടും ബൂലോകത്ത് കണ്ടതിൽ സന്തോഷം.അന്നും ഇന്നും ഞാൻ ഇവിടെത്തന്നെയുണ്ട്.അല്ല...കാണാതായവരുടെ ആ ലിസ്റ്റിൽ ആശ ഇല്ലല്ലോ !!!

സുധി അറയ്ക്കൽ said...

ബ്ലോഗുകളുടെ പുഷ്കല കാലത്ത്‌ അതിലെത്താൻ കഴിഞ്ഞില്ല.
ഇപ്പോൾ ഞാൻ അതെല്ലാം വായിച്ചു കൊണ്ടിരിക്കുന്നു.ഇവരൊക്കെ എവിടെ പോയി.?
3വർഷം മുൻപ്‌ വരെ വളരെ സജീവമായിരുന്നു.എല്ലാവരും സജീവമായി തിരിച്ചു വരാൻ കാത്തിരിക്കുന്നു..

Sathees Makkoth said...

Areekkodan | അരീക്കോടന്‍:അരീക്കോടൻ മാഷേ, അതേ അന്നും ഇന്നും ഒരേ വാശിയോടെ എഴുതുന്ന ചിലരിൽ ഒരാളാണ്‌ താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.
(ആഷയെ എന്നും കാണുന്നതല്ലേ:) )

sudheesh arackal: അതു സാരമില്ല. സമയമിനിയുമുണ്ട്. എല്ലാവരും തിരികെ വരുന്ന പ്രതീക്ഷയോടൊപ്പം തന്നെ താങ്കളെപ്പോലുള്ള പുതിയ ആൾക്കാരുടെ ഒരു വാശി കൂടി ഉണ്ടാവട്ടെ ബൂലോകത്തെ സജീവമാക്കാൻ.

സുധി അറയ്ക്കൽ said...

സതീശ്‌ ചേട്ടാ,

കഴിഞ്ഞ രണ്ടുമൂന്നു മാസമേ ആയുള്ളൂ ഞാൻ നല്ല രീതിയിൽ ബ്ലോഗ്‌ വായിക്കാൻ തുടങ്ങിയിട്ട്‌.

കഴിഞ്ഞ ഒരു പത്തു വർഷമായി എതാണ്ടെന്നു തന്നെ പറയാം,വായനയേ ഇല്ലായിരുന്നു.
എവിടെ പോയാലും ഒരു ബുക്ക്‌ എങ്കിലും കയ്യിലുണ്ടാകുമായിരുന്നു.പിന്നെ ആ ശീലം ഇല്ലാതായി.

യാദൃശ്ചയാ തുടങ്ങിയതാണു ബ്ലോഗ്‌ വായിക്കാൻ.

ഞാൻ ഫോളോ ചെയ്യുന്ന എല്ലാ എഴുത്തുകാരുടേയും എല്ലാ പോസ്റ്റുകളും ഞാൻ വായിച്ചതിനു ശേഷമാണു ഫോളോ ചെയ്തിട്ടുള്ളത്‌.
മൂന്നുമാസം കൊണ്ട്‌ ഞാൻ 1000 ത്തോളം കമന്റുകളുമിട്ടു..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈയിടെയായി ബ്ലോഗ് ലോകത്ത് ഒരു മാന്ദ്യം അനുഭവപ്പെടുന്നുണ്ട് എന്നത് സത്യമാണ്..കാലം അത് പരിഹരിക്കുമെന്ന് പ്രത്യാശിക്കാം..

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP