ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...
Thursday, May 29, 2008
സജിയുടെ പോസ്റ്റ് കണ്ട് ആരുടെയൊക്കെ അടിച്ചു മാറ്റിയെന്നു നോക്കി നോക്കി പോയതാണ്‍. നാലാമത്തെ പേജില്‍ ദേ കിടക്കുന്നു എന്റെ എട്ടു കഥകള്‍. അടുപ്പിച്ചു അടുപ്പിച്ചു ഇട്ടിരുന്നതു കൊണ്ട് കൂടൂതല്‍ തിരയേണ്ടി വന്നില്ല. അക്ഷരത്തെറ്റുകളും വാക്യത്തിലെ തെറ്റുകളും ഒക്കെ തിരുത്തിയിട്ടിരുന്നേല്‍ ഉപകാരമായിരുന്നേനേ അതും അതേ പടി തന്നെ.
എന്നാലും കേരള്‍സേ ചോദിച്ചാല്‍ തരുമായിരുന്നല്ലോ മോട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ?
എന്റെ അറിവോ സമ്മതമോ ഇല്ലാതെയുള്ള ഇത്തരം കടന്നു കയറ്റം അപലപനീയം തന്നെ. ഈ മോഷണത്തിനെതിരെ ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.
മോട്ടിച്ച കഥകളുടെ ലിസ്റ്റ്
1. ചേടത്തിയുടെ ദു:ഖം
2. സൂസിയെന്ന സുന്ദരി
3. മിസ്റ്റര്‍ അമ്മിണി
4. ഒരു വിവാഹവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്ക്
5. അപ്പുകുട്ടനും ഗപ്പിയും
6. ഡംഭന്‍
7. കൈയ്യൊടിഞ്ഞ താറാവ്
8. വാഴ
ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകള്‍
Blatant plagiarism by Kerals.com
മോഷണം മോഷണം തന്നെ പാരില്‍
Kerals.com - ന്റെ പുതിയ വിരട്ടല്‍ തന്ത്രം (Header Forging)
പോസ്റ്റും കട്ടു ബാനും ചെയ്തു!!!
Bootlegging bloggers posts, Shame on you Kerals dot com
ബ്ലോഗ് മോഷണം
Banned from reading my content
അപ്ഡേറ്റ്
പോസ്റ്റുകള്‍ നീക്കം ചെയ്തതായി കേരള്‍സ്. കോമിന്റ് മെയില്‍ കിട്ടി. കൂടാതെ kerals.com അവര്‍ മലയാളം സെക്ഷന്‍ തന്നെ അടച്ചു പൂട്ടിയിരിക്കുന്നു.
7 comments:
ബ്ലോഗിലൂടെയുള്ള പ്രതിഷേധ നല്ലതു തന്നെ. പക്ഷെ അതുകൊണ്ട് ഈ കാട്ടുകള്ളന്മാര്‍ കുലുങ്ങുമെന്നു തോന്നുന്നില്ല, സാധിക്കുമെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകൂ.. ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ.
എന്തായാലും ആ തിരുവന്തപുരം ശില്പശാലക്ക് എന്തുചെയ്യാന്‍ പറ്റുമെന്നു നോക്കാം..
പ്രവാസ ലോകത്തിരിക്കുന്നവര്‍ക്ക് പരിമിധികള്‍ ഒട്ടേറെയാണ്.
എന്തായാലും ബൂലോക കൂട്ടായ്മകൊണ്ട് കേരള്‍കോമെന്ന വൈറസിനെ തുരുത്തിയോടിക്കാന്‍ പറ്റും..!
ഓ.ടോ. കേരള്‍കോമില്‍ ബൂലോകത്തെ മികച്ച് സൃഷ്ടികള്‍ മാത്രമാണ് ഉള്ളത്..ഈയുള്ളവന്റെ രചനകള്‍ക്ക് ഗുമ്മില്ലേ..:(
ബ്ളോഗിലും മോഷണമോ? ഇതു തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന പോലാണല്ലോ? വിടരുത് ഒരുത്തനെയും , ഇപ്പം വെറുതെ വിട്ടാല്‍ ഇവനൊക്കെ ഇതു സ്ഥിരം പരിപാടിയാക്കും .
ഇന്നലെ കണ്ടു, സതീശേട്ടന്റെ പോസ്റ്റുകളും അതില്‍ കിടക്കുന്നത്.
പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.
ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അവന്മാരെയും മെയിലിലൂടെ അറിയിച്ചിരുന്നു.
“എന്തിനാ മോട്ടിക്കുന്നേ....ചോദിച്ചാല്‍ തരികേലേ....?“ എന്ന് ‘പേജിന്റെ ഏറ്റവും താഴെ എഴുതിയത്‘ കാരണം അവന്മാര്‍ കാണാത്തതായിരിക്കുമോ? :-)
എന്തായാലും ബ്ലോഗേഴ്സ് മെയിലിലൂടെയും, പോസ്റ്റിലൂടെയും നടത്തിയ പ്രതികരണങ്ങള്‍ ഫലം കണ്ടു എന്ന് തോന്നുന്നു. അവര്‍ മലയാളം സെക്ഷന്‍ അടച്ചുപൂട്ടി എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും ബൂലോകം മൊത്തം ഒറ്റയടിക്ക് അടിച്ചുമാറ്റിയത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റ് തന്നെ.
ശക്തമായ പ്രതിഷേധം അറിയിക്കുന്നു. (This comment part has been copied from "abhilashangal" !!!Will I also be banned???)
സതീശേട്ടാ ഒത്തുപിടിച്ചാല്‍ മലയും പോരും ലക്ഷം ലക്ഷം പിന്നാലെ..
Post a Comment