എഴുത്തുകാരൻ
Saturday, August 9, 2014
5...0...2..1. “ഇതു തന്നെയല്ലേ അവർ പറഞ്ഞ പാസ്സ് വേഡ്?”
അയാൾ കൂട്ടുകാരോട് ചോദിച്ച് തനിക്ക് തെറ്റിയില്ലായെന്ന് ഉറപ്പുവരുത്തി.പിന്നെ കൂറ്റൻ ഗേറ്റിന്റെ മുന്നിലെ കീപാഡിൽ ബട്ടണുകൾ ഒന്നൊന്നായ് ഞെക്കി .5..0..2..1..
കൂറ്റൻ ഗേറ്റ് ഒരുവശത്തേക്ക് നീങ്ങിപ്പോയി!
അകത്തേയ്ക്ക് പ്രവേശിച്ച അയാളെ ഒരു കൂറ്റൻ നായ തടഞ്ഞു.അത് അയാൾക്ക് ചുറ്റും വലം വെച്ച് മണത്ത് നോക്കിയിട്ട് അയാളുടെ സുഹൃത്തുക്കളെ പരിശോധിക്കുവാൻ തുടങ്ങി.
നേരിയ വെളിച്ചത്തിൽ ഒരു വലിയ കൗണ്ടർ!മാന്യമായ വേഷം ധരിച്ച കുറച്ചുപേർ കൗണ്ടറിനുള്ളിൽ.
കൗണ്ടറിനുപിന്നിലെ ഭിത്തിയിൽ പിടിപ്പിച്ചിരിക്കുന്ന ചെറിയ ബാസ്കറ്റുകളിൽ നിറയെ വിവിധ തരത്തിലുള്ള ഫലങ്ങൾ!
അയാൾ സ്ഥലം മാറിപ്പോയോ എന്ന സംശയത്താൽ കൂട്ടുകാരെ നോക്കി.
സാമുവൽ അയാളെ നോക്കി കണ്ണിറുക്കി കാണിച്ചു.“പ്രൊസീഡ് മാൻ...”
“കാർഡ് ഓർ കാഷ്?” കൗണ്ടറിലെ തടിച്ച സ്ത്രീ കണ്ണടയുടെ ഇടയിലൂടെ നോക്കി ചോദിച്ചു.അയാൾക്കാ നോട്ടം ഇഷ്ടമാണ്.നേരേ നോക്കാതെ കണ്ണുതാഴോട്ടാക്കി ആയാസപ്പെട്ടുള്ള നോട്ടം!ഒരു നിമിഷം അയാളാനോട്ടത്തിൽ ലയിച്ച് നിന്നു.
‘ജെന്റിൽമെൻ കാർഡ് ഓർ കാഷ്?“സ്ത്രീ ചോദ്യം ആവർത്തിച്ചു.
”ഈ വായീനോക്കിയെക്കൊണ്ട് തോറ്റു.“ സാമുവൽ അയാളെ പുറകിലോട്ട് വലിച്ചുകൊണ്ട് കാർഡ്കൊടുത്തു.
സ്ത്രീ പകരം നാല് ലീഫ് ലെറ്റുകൾ കൊടുത്തു ...ഡൂസ് ആന്റ് ഡോണ്ട്സ്!
മഞ്ഞ ഉടുപ്പുള്ള നാലുകവറുകളും അവരവർക്ക് നല്കി.
അകത്തോട്ട് കയറിയ അവരെ ടൈ കെട്ടി തൊപ്പി വെച്ച ഒരാൾ തടഞ്ഞു.
“ദാ, അതാണ് ചേഞ്ച് റൂം...ലോക്കറുമുണ്ട്...”
അയാൾ ഡ്രെസ്സ് മാറാൻ കൂട്ടാക്കിയില്ല.
“എന്താടാ ഇത്?” സാമുവലിന്റെ ചോദ്യം അയാൾ കേട്ടില്ലായെന്ന് നടിച്ചു.
“ഡ്രെസ്സ് മാറാതെ അകത്തേക്ക് അവർ സമ്മതിക്കില്ല.”
“സാരമില്ല.” അയാൾ മൂവരുടെ പുറകിൽ നടന്നു.
നേരിയ ചുവന്ന വെളിച്ചം വിശാലമായ ഒരു ഹാളിലേയ്ക്ക് അവരെ നയിച്ചു. വിലകൂടിയ പെർഫ്യൂമുകളുടെ മനംമയക്കുന്ന മണം!കാതടപ്പിക്കുന്ന സംഗീതം.
നഗ്നമായ മേനികാണിച്ചുകൊണ്ട് കുറേ സുന്ദരികൾ...പല ഭാഗത്തായി ഇരുപ്പുറച്ചിരിക്കുന്നു.നീല സ്പോട്ട്ലൈറ്റ് ചുവപ്പ് വെളിച്ചത്തിൽ അവരുടെ മേനിയഴക് വ്യക്തമാക്കുന്നു.
ചിലർ സിഗററ്റ് വലിക്കുന്നു. ചിലരുടെ കൈയിൽ മദ്യ ഗ്ലാസ്....
“യൂ ഡോണ്ട് വാണ്ട് എനിബഡി?” ചോദ്യം കേട്ട് അയാൾ നോക്കി.കൂട്ടുകാരൊക്കെ പോയിരിക്കുന്നു. തടിച്ച സ്ത്രീ...വീണ്ടും കണ്ണടയുടെ ഇടയിലൂടെ നോക്കുന്നു.
അയാളുടെ കണ്ണുകളിൽ ഒരു നിസ്സംഗതയായിരുന്നു.
“വൈ? യൂ ഡോണ്ട് ലൈക്ക് ഇറ്റ്?” സ്ത്രീയുടെ ചോദ്യം അയാളെ വല്ലാതാക്കി.ശീതീകരിച്ച മുറിയുടെ തണുപ്പിലും അയാളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.
“യൂ കാണ്ട് സ്റ്റാന്റ് ഹിയർ മാൻ...ഇഫ് യൂ ഡോണ്ട് വാണ്ട് ഗോ ആന്റ് സിറ്റ് ഇൻ വിസിറ്റേഴ്സ് റും.“ സ്ത്രീ ആജ്ഞാപിക്കുന്നതുപോലെ തോന്നി അയാൾക്ക്.
വിസിറ്റിങ്ങ് റൂമിലെ ഇരുപ്പ് മനം മടുപ്പിക്കുന്നതായിരുന്നു അയാൾക്ക്....ഭിത്തിയിൽ വെച്ചിരുന്ന വലിയ സ്ക്രീനിലെ രംഗങ്ങൾ അയാൾക്ക് താല്പര്യം നൽകുന്നവയായിരുന്നില്ല.
എപ്പോഴോ ഒന്നുമയങ്ങിയെന്ന് തോന്നുന്നു. ഒരു നനുത്ത തണുപ്പ് ചുമലിൽ...
”വൈ ആർ യൂ സിറ്റിങ്ങ് ഐഡിൽ...കം വിത്ത് മീ മാൻ...“ മെലിഞ്ഞ് പൊക്കമുള്ള ഒരു സ്ത്രീ! അവരുടെ ശ്വാസത്തിന് സിഗററ്റിന്റേയും, മദ്യത്തിന്റേയും ഗന്ധം. സ്ത്രീ അവരുടെ ഉടുപ്പുകൾ ഊരി സോഫായിലിട്ട് അയാളുടെ കൈയിൽ പിടിച്ചു വലിച്ചു.
അയാളവരുടെ കൈകളിൽ നിന്നും കുതറി മാറി.അയാളുടെ ശ്വാസത്തിന് സാധാരണയിൽ കവിഞ്ഞ വേഗതയുണ്ടായിരുന്നു.
”ദെൻ വൈ ഡു യു കം ഹിയർ? വൈ ഡു യു വേസ്റ്റ് യുർ മണി?“ സ്ത്രീ അവരുടെ ഉടുപ്പെടുത്ത് ചുമലിലിട്ടു.
അയാൾക്ക് തല ഉയർത്താനായില്ല. മുഖം കൈകളിലൂന്നി അയാളിരുന്നു.
മനസ്സിന്റെ അകത്തളത്തിലിരുന്ന് ആരോ പറയുന്നത് പോലെ അയാൾക്ക് തോന്നി.”എനിക്ക് കഥ വേണം...ഐ വാണ്ട് സ്റ്റോറീസ്...അതിന് ഞാനെവിടേയും പോകും...“
“സ്റ്റുപ്പിഡ്!” സ്ത്രീയുടെ സിഗററ്റിന്റെ പുക അയാളുടെ മുഖത്തടിച്ചു.

3 comments:
കഥ കിട്ടി!
അന്വേഷിക്കുക കണ്ടെത്തും
ആശംസകള്‍
ajith, Cv Thankappan
വളരെ നന്ദി.
Post a Comment